മഹാമാരി - 3
ചൈനയിലെ വുഹാൻ മാർക്കറ്റ്......
ആളുകളുടെ ഒരു നീണ്ട നിര മാർക്കറ്റിൽ കാണാം . കച്ചവടത്തിനായി നിരത്തപ്പെട്ടവ കാണുമ്പോൾ ഒരു ശരാശരി കേരളീയൻ അന്തം വിടും . കേരള സംസ്കാരത്തോടല്പ്ം പോലും നീതി പുലർത്താത്ത ആഹാര രീതി .
എലി ചുട്ടത് തിന്നാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ ? പാമ്പ് , തേൾ , പട്ടി ,മുതല ഇങ്ങനെ ഒരു മനുഷ്യൻ തിന്നാൻ അറയ്ക്കുന്നതെന്തും വൃത്തിഹീനമായ അന്തരീക്ഷത്തിൽ വിൽക്കപ്പെടുന്നു . സോഷ്യൽ മീഡിയയിൽ കണ്ട ഇൻഡോനേഷ്യയിലെ സ്ഥലത്തെ പറ്റിയല്ലാട്ടോ പ്രതിപാദ്യം.
ലോകത്തെ മുഴുവൻ പിടിച്ചുലച്ച കോറോണയുടെ ഉത്ഭവം ഈ മാർക്കറ്റിൽ നിന്നാണ് .
അടിക്കടി കൈ കഴുകൽ , മാസ്ക് ധരിക്കൽ , ആഹാര മര്യാദ പാലിക്കൽ ഇങ്ങനെ മനുഷ്യൻ പഠിക്കേണ്ടുന്ന പാഠം നിസാരം ഒരു വൈറസ് പഠിപ്പിച്ചു . ആധുനിക വൈദ്യം അഹങ്കരിച്ചിരുന്ന സ്ഥലത്ത് വൈദ്യത്തെ പോലും പരാജയപ്പെടുത്തി ആ മഹാമാരി താണ്ഡവമാടി . ലോകത്തെ ഒരു പ്രദേശത്ത് മാത്രമല്ല , ലോകം മുഴുവനും . അമേരിക്ക , ഫ്രാൻസ് ,ഇംഗ്ലണ്ട് , ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ പോലും വിറങ്ങലിച്ചു . ആദ്യം നിസാരമായി തള്ളിയ ഇറ്റലിക്ക് വലിയ വില തന്നെ കൊടുക്കേണ്ടി വന്നു . രണ്ടു ലക്ഷത്തിലധികം ആളുകൾ രോഗ ബാധിതരായി . ഇന്നിപ്പോ ഒരു ലക്ഷത്തിലധികം ആളുകൾ മഹാമാരിയോടൊപ്പം വിട പറഞ്ഞു കഴിഞ്ഞു .
ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ കാണുന്നത് തന്നെ പേടി . തങ്ങളുടെ ആവശ്യങ്ങൾക്ക് മാത്രം മറ്റുള്ളവർ മതി . ഹസ്തദാനം ചെയ്തിരുന്നവർ കൈ കൂപ്പാൻ തുടങ്ങി . തുമ്മൽ ,ചുമ ഇവയുള്ള ആരെയെങ്കിലും കണ്ടാൽ കണ്ടം വഴി ഓടുന്ന പോലെ മാറിക്കളയും . ആർക്കും അഹങ്കരിക്കാനില്ല . അഹങ്കരിക്കാൻ ആരും അർഹരല്ല എന്ന സന്ദേശം 'കൊറോണ ' എന്ന ആരും കാണാത്ത ഒരു വൈറസ് പഠിപ്പിച്ചെങ്കിൽ മനുഷ്യൻ മാറിച്ചിന്തിക്കേണ്ട കാലം അതിക്രമിച്ചു .
ജീവിത സംസ്കാരം തോന്നുംപടി കെട്ടിപ്പടുക്കാൻ ശ്രമിച്ച ഒരു സമൂഹം5സമ്മാനിച്ച ഈ മഹാമാരി ജീവിത സംസ്കാരം എന്തെന്ന് ജനങ്ങളെ പഠിപ്പിച്ചു .
പള്ളികളും അമ്പലങ്ങളും ആൾ ദൈവങ്ങളുമെല്ലാം ഒരു വശത്ത് നിസ്സഹായത നേരിടുമ്പോൾ ഇനിയുള്ള ദിവസങ്ങൾ പ്രാർത്ഥനയിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് പോയാലേ രക്ഷയുള്ളൂ .
ജനതാ കർഫ്യൂ പ്രഖ്യാപിച്ച ഇന്ത്യ മറ്റു രാജ്യങ്ങൾക്കൊരു മാതൃക കൂടിയാണ് .
പിണറായി സർക്കാരിന്റെ നയങ്ങളെല്ലാം പ്രശംസനീയമായിരുന്നു . പക്ഷേ ബെവറേജ് അടക്കേണ്ട എന്ന തീരുമാനവും ഷാപ്പു ലേലവുമൊക്കെ വിമർശിക്കപ്പെടേണ്ടത് തന്നെയാണ് . ' പുര കത്തുമ്പോൾ വാഴ വെട്ടരുത് ' എന്ന ചൊല്ലിവിടെ പ്രസക്തമാണ് .
എന്നു കരുതി രാഷ്ട്രീയ മുതലെടുപ്പ് നടത്തി കാണുന്നതെല്ലാം വിമർശിക്കുന്ന പ്രതിപക്ഷ നയം പരിഹാസ്യമാണെന്ന് ആർക്കാണറിയാത്തത് . അനുയായികൾക്കൊഴികെ .
കേരളത്തെ ആദ്യം തള്ളിപ്പറഞ്ഞ സംസ്ഥാനങ്ങൾ ഇന്ന് മഹാമാരിയിൽ മുങ്ങി താഴുമ്പോൾ കേരളം എന്നത്തേയും പോലെ കര കയറുകയാണ് .. കൊറോണ ബാധിതരുടെ എണ്ണം മറ്റു സംസ്ഥാനങ്ങളേക്കാൾ താഴെയെത്തിക്കാൻ കേരളത്തിനായി . മറ്റു രാജ്യങ്ങൾ വരെ കേരളത്തെ നോക്കുന്നു. കേരളത്തിൽ കോവിഡ് മാറുന്നവരുടെ എണ്ണം കൂടി എന്നതാണ് ലോക ശ്രദ്ധ കേരളത്തിലേക്ക് ആകർഷിപ്പിച്ചത് എന്ന് നിസ്സംശയം പറയാം . വിമർശകർ പോലും സർക്കാരിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന കാഴ്ച .
ഈ മഹാമാരി വെള്ളപ്പൊക്കത്തെക്കാൾ ഭീതിതമാണ് . ആര് ? എപ്പോൾ ? എങ്ങനെ ? ആർക്കും അറിയില്ല .
പേടിയല്ല - ജാഗ്രതയാണ് ആവശ്യം .
മഹാമാരി - 3 യെ അതിജീവിച്ചേ മതിയാകൂ ..
(അബുത്താഹിര്‍ MDM )

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ